നല്ല മലയാളം

മലയാള ഭാഷാപ്രയോഗത്തില്‍ പൊതുവെ കാണാറുള്ള ചില വൈകല്യങ്ങളും അവയുടെ ശരിയായ പ്രയോഗരീതികളും ഈ വിഭാഗത്തില്‍ വിവരിക്കുന്നു. ഈ ബ്ലോഗ്‌ താളില്‍ നല്ലമലയാളത്തേക്കുറിച്ചുള്ള വിവരങ്ങല്‍ ഇനിയും കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും.

മഹാദുരന്തം
---------------
തെറ്റായ പ്രയോഗം : ബോട്ടുമുങ്ങിയുണ്ടായ മഹാദുരന്തത്തില്‍ പത്തു കുട്ടികള്‍ കൊല്ലപ്പെട്ടു.

വിശദീകരണം : മഹാദുരന്തം എന്നാല്‍ മഹത്തായ ദുരന്തം എന്നര്‍ത്ഥം. കുട്ടികള്‍ മരിച്ച സംഭവം ഒരിക്കലും മഹത്തായ കാര്യമല്ല.

ഭയങ്കരം
-----------
തെറ്റായ പ്രയോഗം : മുല്ലപ്പൂവിനു ഭയങ്കര മണമാണ്‌.

വിശദീകരണം : ഭയങ്കരം എന്നാല്‍ ഭയം അങ്കുരിക്കുന്നത്‌ എന്നര്‍ത്ഥം. മുല്ലപ്പൂ മണപ്പിച്ച്‌ ആരും ഭയപ്പ്പ്പെടാറില്ല.

(തുടരും...)

ഈ ബ്ലോഗിനേക്കുറിച്ച്‌ ഒരു വാക്ക്‌...

പ്രിയ സുഹൃത്തേ,
അമ്മമലയാളം ബ്ലോഗ്‌ വിഭാഗം നിങ്ങള്‍ക്കയി ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു. മലയാള ഭാഷയേയും, സാഹിത്യത്തേയും, സംഗീതത്തേയും, കലയേയും സ്നേഹിക്കുന്ന സാധാരണക്കര്‍ക്കു ഈവിടേയ്ക്ക്‌ സ്വാഗതം. നിങ്ങളുടെ സൃഷ്ടി ഈ ബ്ലോഗില്‍ പ്രസിധ്ധീകരിക്കുന്നതിന്‌, ഇതില്‍ അംഗമാകുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. നിങ്ങളുടെ അംഗത്വം ഞങ്ങള്‍ അംഗീകരിച്ചതിനു ശേഷം രചനകള്‍ ഈ ബ്ലോഗില്‍ പ്രത്യേകം വിവരിക്കുന്ന വിഭാഗങ്ങളില്‍ പ്രസിധ്ധീകരിക്കവുന്നതാണ്‌.

ദേവരാജന്‍

ദേവരാജന്‍ മാഷിനേക്കുറിച്ച്‌ ഒരു അനുസ്മരണം

അനഘ സങ്കല്‍പഗായികേ മാനസ.....
സങ്കല്‍പ സുന്ദരമായ ഈ വരികള്‍ മലയാളികള്‍ക്കൊരിക്കലും മറക്കാനാകില്ല. മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഈ വരികളുടെ രചയിതാവ്‌ തന്റെ എഴുപത്തി ഒന്‍പതാം വയസ്സില്‍ ആ സങ്കല്‍പ ഗായികക്കൊപ്പം നമ്മേ വിട്ടു പോയി.

രവീന്ദ്രന്‍

മലയാള സംഗീത സംവിധായകന്‍ (1943-2005)

അതുല്യ സംഗീതത്തിന്റെ അലകള്‍ മലയാളിമനസ്സില്‍ അനുഭൂതി വിരിയിക്കുമ്പോള്‍ നാമോര്‍ക്കുന്ന ഒരു സംഗീതസംവിധായകനുണ്ട്‌, അതു മറ്റാരുമല്ല - രവീന്ദ്രന്‍. ജീവിതത്തിലെ കഷ്ടപ്പടുകളെ സംഗീതത്തില്‍ ലയിപ്പിച്ച്‌ അതിന്റെ മാസ്മരികത ആസ്വാദകനിലെത്തിക്കന്‍ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാഷിനു കഴിഞ്ഞു. 150ല്‍ അധികം ചിത്രങ്ങള്‍ക്കായി അദ്ദേഹം 800ല്‍ അധികം പാട്ടുകള്‍ക്ക്‌ സഗീതസംവിധാനം നിര്‍വഹിച്ചു. 1979ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത 'ചൂള' എന്ന ചിത്രത്തിലൂടെ മലയാള സിനിമാസംഗീതത്തിലേക്കു കടന്നു വന്ന രവീന്ദ്രന്‍, തന്റെ ആദ്യ ചിത്രത്തിലേ 'താരകേ മിഴിയിതളില്‍ കണ്ണീരുമായി' എന്ന ഗാനത്തില്‍ക്കൂടിത്തന്നെ ശ്രദ്ധേയനായി.
രവീന്ദ്രന്‍ പിന്നീട്‌ മലയാള സിനിമാ സംഗീതത്തിന്റെ അവിഭാജ്യ ഘടകമായിത്തീര്‍ന്നു. ദേശീയപുരസ്കാരവും നിരവധി സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തേ തേടിച്ചെന്നു. അത്മാവിനെ തൊട്ടുണര്‍ത്തുന്ന നിരവധി സംഗീതങ്ങള്‍ക്ക്‌ അദ്ദേഹം ജന്മം നല്‍കി.

(തുടരും...)